Kerala
തൃശൂർ: രാഗം തീയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായതെന്ന് സൂചന.
പിടിയിലായ ആളെ ഉന്നത ഉദ്യേഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ഇരുട്ടില് പതിയിരുന്ന് ആക്രമിച്ചത് മൂന്നംഗ സംഘമെന്നാണ് കണ്ടെത്തല്.
അതേസമയം, തന്നെ കൊല്ലാൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണ് നടന്നതെന്ന് രാഗം സുനിൽ നേരത്തെ പറഞ്ഞിരുന്നു. ആക്രമിച്ചതിനു പിന്നിൽ കൊട്ടേഷൻ സംഘമാണ്. കാറിന്റെ ഗ്ലാസ് തകർത്ത ശേഷം കത്തി ഉപയോഗിച്ച് തന്നെ കുത്താൻ ശ്രമിച്ചു. കൈവച്ച് തടഞ്ഞതിനാൽ ആണ് കഴുത്തിൽ കുത്ത് കിട്ടാതിരുന്നത്.
ഗ്യാസ് നിറച്ച തീ പടരുന്ന സ്പ്രേ ഉപയോഗിച്ച് ആക്രമിക്കാനും ശ്രമം ഉണ്ടായി. സ്പ്രയിൽ നിന്ന് സ്പാർക്ക് വരാതിരുന്നതിനാലാണ് രക്ഷപ്പെട്ടത്. സ്പ്രേ ബോട്ടിൽ ചവിട്ടിത്തെറിപ്പിക്കുന്നതിനിടയിലാണ് കാലിൽ വെട്ടിയതെന്നും സുനിൽ വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂര് വെളപ്പായയില് സുനിലിന്റെ വീടിന് മുന്നില് വച്ചാണ് സംഭവം. സുനിൽ വീടിനു മുന്പില് വച്ച് കാറില് നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുട്ടില് പതിയിരുന്ന മൂന്നംഗ സംഘം വാള് ഉപയോഗിച്ച് ഇരുവരെയും വെട്ടിയത്. സുനിലിന്റെ കാലിനും ഡ്രൈവറുടെ കൈയ്ക്കുമാണ് വെട്ടിയത്.
പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയിലേക്കും, പിന്നീട് തൃശൂര് ദയ ആശുപത്രിയിലേക്കും മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഇരുവരെയും വെട്ടിയശേഷം അക്രമിസംഘം ഓടിരക്ഷപ്പെട്ടു. സുനില് പത്തുവര്ഷത്തോളമായി രാഗം തീയറ്റര് വാടകയ്ക്ക് എടുത്ത് നടത്തുകയാണ്.
Movies
മള്ട്ടിപ്ലക്സ് തിയറ്ററുകളില് ഇനി സിനിമ കാണാന് മാത്രമല്ല, ലൈവ് പ്രോഗ്രാമുകളും കാണാം. ബദല് ഉള്ളടക്ക സംരംഭങ്ങള് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ രംഗത്തെ പ്രമുഖരായ പിവിആര് ഐനോക്സ് സംസ്ഥാനത്ത് കോമഡി ഷോകള് സംഘടിപ്പിക്കുന്നു.
മള്ട്ടിപ്ലക്സ് തിയറ്ററുകളില് ഇനി സിനിമ കാണാന് മാത്രമല്ല, ലൈവ് പ്രോഗ്രാമുകളും കാണാം. ബദല് ഉള്ളടക്ക സംരംഭങ്ങള് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ രംഗത്തെ പ്രമുഖരായ പിവിആര് ഐനോക്സ് സംസ്ഥാനത്ത് കോമഡി ഷോകള് സംഘടിപ്പിക്കുന്നു.
സിനിമാ അനുഭവത്തിന്റെ നവീകരണമാണ് കോമഡി ഷോകളിലൂടെ ലക്ഷ്യമിടുന്നതെന്നു പിവിആര് ഐനോക്സ് അധികൃതര് പറഞ്ഞു.
കൊച്ചി പിവിആര് ലുലുവില് സ്ട്രൈറ്റ് ഔട്ട് കൊച്ചി എന്ന പേരിലുള്ള ആദ്യത്തെ ലൈവ് സ്റ്റാന്ഡ് അപ് കോമഡി ഷോ മികച്ച പ്രതികരണം നേടി. മലയാളികളായ വിഷ്ണു പൈ, അക്ഷയ് ജോയല്, ജോമി ജോസി, ജെഫ്രി ഷോക്കി എന്നിവര് സ്റ്റാന്ഡ് അപ്പ് കോമഡി അവതരിപ്പിച്ചു. കോമഡി ലോഞ്ചുമായി ചേര്ന്നാണ് പരിപാടി അവതരിപ്പിക്കുന്നത്.